2011, ജൂലൈ 24, ഞായറാഴ്‌ച

തീവ്രവാദി


"ടിംഗ്............,ടിംഗ്"

     ഭീകരമായ നിശബ്ദദയെ കീറി മുറിച്ചു കൊണ്ട് , രണ്ടു പ്രാവശ്യം മണിയൊച്ച മുഴങ്ങി.

.........കസേരയില്‍ ഇരുന്നു ഉറങ്ങുകയായിരുന്ന വാര്‍ഡന്‍ ഞെട്ടി എഴുന്നേറ്റു. ...........തന്റെ വാച്ചില്‍ നോക്കി...........എന്നിട്ട് ഒട്ടും താല്പര്യമില്ലാത്തത് പോലെ പതുക്കെ എഴുന്നേറ്റു. ചരട് കെട്ടാത്ത ഷുവിനെ ഒരുനിമിഷം നോക്കി എന്നിട്ട് നിഷേധ ഭാവത്തില്‍ ഒന്ന് തലയാട്ടി .......പിന്നെ ഗര്‍ഭിണികള്‍ ബുദ്ധി മുട്ടി നടക്കുന്ന പോലെ പതിയെ മൂന്ന് സെല്ലുകളുള്ള ആ ചെറിയ കെട്ടിടത്തിന്റെ അടുത്തേക്ക് നടന്നു . നടുവിലുള്ള സെല്ലില്‍ മാത്രമേ വെളിച്ചം കാണാവു, അയാള്‍ അതിനു മുന്‍പിലെത്തി നിന്നു. പിന്നെ എന്തോ മറന്നത് പോലെ തിരികെ നടന്നു പഴയ കസേരയുടെ അടുത്ത് വന്ന് അതിനു താഴെയിരുന്ന ഒരു ചെറിയ പുസ്തകതിനുള്ളില്‍നിന്നും പേന എടുത്തു എന്നിട്ട് വീണ്ടും നടന്നു ആ സെല്ലിന്റെ മുന്‍പിലെത്തി, തന്റെ കൈയില്‍ ഇരുന്ന ചെറിയ ടോര്‍ച് ആ സെല്ലിന്റെ ഉള്ളിലേക്ക് കടത്തി മിന്നിച്ചു .

 "എന്തരെടേ മണി രണ്ട് കഴിഞ്ഞല്ല  .., നെനെക്കെന്തു ഒറക്കം വരണില്ലെ? ........അതാ അടുത്ത് ഇനി ആരെ അമ്മേരെ നെഞ്ചില് ബാംബ് വച്ച് പൊട്ടിക്കാം എന്ന് നോക്കെന്നേ ........നിന്റെ മറ്റടത്തെ തീവ്രവധോക്കെ ........അങ്ങ് ..ഇത് ജയിലാണ് ..അറിയാല്ല ..മൂചെടുത്താല്‍ നടു ചവിട്ടി ഒടിക്കും കഴുവേര്ടമോനെ .................

 ഇത്രയും പറഞ്ഞു സംതൃപ്തമായ മുഖ ഭാവത്തോടെ അയാള്‍ സെല്ലിന്റെ അഴികള്‍ക്കിടയില്‍ തിരുകി വച്ചിരുന്ന ഒരു ചെറിയ ബോര്‍ഡ്‌ എടുത്ത് ഒപ്പിട്ടു എന്നിട്ട് .......അത് തിരികെ ഇരുന്ന സ്ഥലത്ത് വച്ചിട്ട് തിരിഞ്ഞു നടന്നു .

" ഹൊ പെട്ടെന്ന് 31 ആം തിയതി ആയെങ്കി പിന്നെ  ഈ പാട് ഇല്ലായിരുന്നു .....ഇവനെക്കെ പെട്ടെന്ന് കൊന്നുടെ . എന്തരിനു ഇത്ര ഇട്ടു ഇളുക്കനന്തു.......ചുമ്മാ മാനുഷരെ മെനക്കെടുത്താന്‍............

അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു . എന്നിട്ട് വീണ്ടും ആ കസേരയില്‍ ചെന്നിരുന്നു ഉറക്കം പിടിച്ചു .


അതെ മണി രണ്ടായിരിക്കുന്നു. അതറിയിക്കാനുള്ള മണിയാണ് കുറച്ചു മുന്‍പേ മുഴങ്ങിയത് ...ജയിലില്‍ അങ്ങനെയാണ്  മണിയടി വഴിയാണ് സമയം അറിയുന്നത് . എത്രയോ കാലമായി ആ മണി ഇങ്ങനെ സ്വയം വേദന ഏറ്റു വാങ്ങി മറ്റുള്ളവരെ സമയം അറിയിച്ചു കൊണ്ടിരിക്കുന്നു. ........... ഈ തടവറയിലെ നാലു ചുവരുകള്‍ക്കുള്ളില്‍ പേടിപ്പെടുത്തുന്ന നിശബ്ദതക്കിടയില്‍ ഈ മണിയൊച്ച മാത്രമല്ലെ ഇന്ന് കൂടെ ഉള്ളത് .. അയാള്‍ പതുക്കെ എഴുന്നേറ്റു .  ഇനി എത്ര നാള്‍ കേള്‍ക്കാന്‍ പറ്റും? ....... ഈ മാസം മുപ്പത്തി ഒന്ന് . ... അഗസ്റ് മുപ്പത്തിയൊന്ന്. അയാളുടെ ചുണ്ടില്‍ എവിടെയോ ഒരു ചിരി എത്തി നോക്കിയോ? .... പ്രകാശം നഷട്ടപ്പെട്ട ഇരുണ്ട കണ്ണുകളുടെ അറ്റത്ത്‌ ഒരു തുള്ളി നിറഞ്ഞോ ? ... ആ ദിവസം ............ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ കൈപിടിച് എന്റെ ജാസ്മിന്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ദിവസം ....അവള്‍ ഇപ്പൊ എവിടെ ആയിരിക്കും ? ഉമ്മ, വാപ്പ , പെങ്ങള്‍ എല്ലാരും ഇപ്പൊ എവിടെ ആയിരിക്കും

അള്ളാ............... ഞാന്‍ എന്ത് തെറ്റാണു ചെയ്തത് .....അയാള്‍ വെച്ച് വീഴാതിരിക്കാന്‍ സെല്ലിന്റെ അഴിയില്‍ മുറുകെ പിടിച്ചു .

അള്ളാ .....പരമ കാരുണികനായ അങ്ങ് .....മന്സിലാക്കതതെന്തേ ? അതോ സാക്ഷികളും തെളിവുകളും മാത്രമേ അവിടത്തെ കോടതിയിലും പരിഗണിക്കുകയുല്ലോ?..........
ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല . എല്ലാം അറിയുന്ന അവിടുന്ന് അതരിയുന്നില്ലേ? അതോ നിന്നെക്കാള്‍ വലിയ മനുഷ്യരില്‍ നിന്നും എന്നെ രക്ഷിക്കാന്‍ നിനക്ക് ശക്തിയില്ലേ ? ....................


ഇല്ല , എനിക്കറിയാം നീയും എന്നെ വിശ്വസിക്കുന്നില്ല , പത്തു മാസം ചുമന്നു നൊന്തു പ്രസവിച്ച ഉമ്മ , കൂട്ടുകാരനെപ്പോലെ കൊണ്ട് നടന്ന വാപ്പ , എന്റെ കുഞ്ഞു പെങ്ങള്‍ , ജീവനേക്കാള്‍ സ്നേഹിച്ച എന്റെ ജാസ്മിന്‍ ..............ഇവരൊന്നും എന്നെ വിശ്വസിചില്ലല്ലോ പിന്നെയല്ലേ നീ. .. ആരോ പറഞ്ഞു കേടു എന്നെ തൂക്കി കൊന്നാല്‍ എന്റെ ശവം പോലും വേണ്ട എന്ന് ഉമ്മയും ബാപ്പയും പറഞ്ഞു എന്ന്, എന്നെക്കണ്ടാല്‍ പെടിയവുമെന്നു പറഞ്ഞത് ഞാന്‍ തോളിലിട്ടു വളര്‍ത്തിയ എന്റെ കുഞ്ഞു പെങ്ങള്‍ ............ഒരിക്കല്‍ പോലും എന്റെ ഭാഗം ഒന്ന് കേള്‍ക്കാന്‍ കൂട്ടാക്കാത്ത എന്റെ ജാസ്മിന്‍, .. യഥാര്‍ത്ഥത്തില്‍ നിങ്ങളല്ലേ എന്നെ ശിക്ഷിക്കുന്നത്.

............മരണം എനിക്കൊരു ശിക്ഷയല്ല . രക്ഷപ്പെടലാണ്. .....ഈ നരകയതനയില്‍ നിന്നുമുള്ള രേക്ഷപ്പെടല്‍........ പക്ഷെ അതിനു മുന്‍പ് ഒരു തവണ , ഒരേ ഒരു തവണ മാത്രം......എന്റെ മുത്തിന്റെ ,എന്റെ നിഹയുടെ മുഖം , എന്റെ ജീവന്റെ ബാക്കിപത്രം ഒന്ന് കാണാന്‍ ...............അള്ളാ ..........നീയെന്ത ഇത്ര ക്രൂരനായിപ്പോയത് .

എണ്ണം ........., ഡേയ് എണ്ണം പറ ...

അയാള്‍ ഞെട്ടി ഉണര്‍ന്നു ..........ഹൊ മണി ആറായി.....അങ്ങനെ ഒരു ദിവസം കൂടി കഴിഞ്ഞു പോയി, ........
താക്കോല്‍ കൂട്ടത്തിന്റെ കിലുക്കവും ബൂട്ട്സിന്റെ ശബ്ദവും ചേര്‍ന്ന് ......അറബനമുട്ടിന്റെ താളം പോലെ തോന്നിച്ചു. .........
അയാള്‍ തന്റെ പാത്രവും മോന്തയുമായി എഴുന്നേറ്റു .. സെല്ലിന്റെ വാതില്‍ക്കല്‍ നിന്നു. ചെറുപ്പക്കാരനായ ക്ളീന്‍ ഷവു ചെയ്ത ഒരു വാര്‍ഡന്‍ സെല്ലിന്റെ പൂട്ടില്‍ പിടിച്ചുയര്‍ത്തി അതിന്റെ താഴെ മങ്ങിപ്പോയ നമ്പര്‍ നോക്കി അതിന്റെ താക്കോല്‍ തിരഞ്ഞെടുത്ത് താഴിലിട്ടു കറക്കി . ഇഷ്ടമില്ലാതെ കരയുന്ന കുഞ്ഞിനെപ്പോലെ അത് തുറന്നു.  അയാള്‍ സെല്ലിന്റെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി .

ഹൊ... ഇവനങ്ങു തടിച്ചു കൊഴുത്തല്ലോ ..............

കൊമ്പന്‍  മീശക്കാരന്‍ കൊല്ലംകാരന്‍ ഹെഡ് വാര്‍ഡന്‍ ഗോപിയാണ്.......കുടവയര് കാരണം മറഞ്ഞു കിടന്ന ബെല്‍റ്റ്‌ ഇടതു കൈ കൊണ്ട് മേല്‍പോട്ടുയര്‍ത്തി വലതുകൈലിരുന്ന സിഗരട്റ്റ് ഒരാവര്‍ത്തി കൂടെ വലിച്ചു  പുക മേലോട്ട് വിട്ടുകൊണ്ട് .. അയാള്‍ അവിടെ ഇട്ടിരുന്ന കസേരയിലോട്ടിരുന്നു .

ഇങ്ങനെ പോയാല്‍ വാങ്ങി വച്ചിരിക്കുന്ന കയറു പോര .. ഇവനെ തൂകുമ്പോ അത് പൊട്ടി വീഴും. ..........അല്ലേട സജീ .....എങ്ങനാ ..  ചുമ്മാ തീറ്റയല്ലേ...............ബുദ്ധി മുട്ടുന്നത് ബാക്കിയുള്ളവരും. ....

ടാങ്കിന്റെ ഓരത്ത് മാറി നിന്നു മുഖം കഴുകുന്നതിനിടയില്‍ അയാള്‍ക്കത് കേള്‍ക്കാമായിരുന്നു.

....ദൈവമേ ................ ഞാനും മനുഷ്യനല്ലേ.........ഒരല്പം കരുണ .......

സാറെ. .. ഇവനെ തൂകി കൊല്ലുന്നതു നമുക്കെല്ലാം കാണാന്‍ പറ്റുമോ ?.

.. ചോദ്യം ആ ചെറുപ്പക്കാരനായ ഉധ്യോഗസ്തന്റെ ആയിരുന്നു. ......

അതറിയില്ല .........
ഇവിടെ എഴുപത്തി എഴിലെന്തോ ആണ് അവസാനം ഒരുത്തനെ കൊന്നത്. .... പിന്നേം ഒരുപാടു പേര്‍ക് വധശിക്ഷ വിധിച്ചു. പക്ഷെ എല്ലാം പിന്നീട് ജീവപര്യന്തമാക്കി . ഇതെങ്കിലും അങ്ങനെ ആകാത്തത് ഭാഗ്യം ......

ഹെഡ് വാര്‍ഡന്‍ ഗോപിയുടെ മുഖത്ത് കൌതുകം നിറഞ്ഞ ഒരു പുഞ്ചിരി.

ഛെ ..കാണാന്‍ പറ്റിയിരുന്നെങ്കില്‍..........നല്ല രസമായിരിക്കുമല്ലേ?....................

സജി എന്ന ആ ചെറുപ്പക്കാരനായ വാര്‍ഡന്‍ ആശയോടെ പറഞ്ഞു.

പെട്ടെന്ന് ഗോപി ഗൌരവത്തില്‍ പറഞ്ഞു

നീ അവനെ നോക്കിക്കോ ...ആ പൊ.....മോന്‍ ...ചിലപ്പോ വല്ലതും ചെയ്യും . അവനെ തന്നെ ചാവാന്‍ അനുവദിക്കരുത് .അവനെ തൂക്കിലിടുന്ന വരെ അവന്റെ ദേഹത് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ പാടില്ല. അവനെ കൊല്ലുമ്പോ ബോഡി പെര്‍ഫെക്റ്റ്‌ ആയിരിക്കണം

 ഇല്ല സാറെ ഞാന്‍ നോക്കുന്നോണ്ട്. അവന്‍ ദാ ഇവിടെ തന്നെ ഒണ്ട്..........
സാറെ എങ്ങനെയാ ഇവനെ തൂക്കി കൊല്ലുന്നത് ?..............

സംശയം തീരുന്നില്ല.

അയാള്‍ പല്ല് തേച്ചു ... കഴുകി ..മൊന്തയില്‍ വെള്ളമെടുത്തു ..പതിയെ നടന്നു വന്നു....

ങാ ...നീ ആദ്യം ഈ മൈ ..നെ കേറി അങ്ങ് പൂട്ട്‌ ..മനുഷ്യന് ആദ്യം സ്വൈര്യം കിട്ടട്ടെ.

അയാള്‍ സെല്ലിനുള്ളിലേക്ക് കയറി .
പിന്നില്‍ ഉരുക്ക് വാതില്‍ വലിച്ചടക്കുന്നതും , താക്കോല്‍ക്കൂട്ടം കിലുങ്ങുന്നതും താഴു കരയുന്നതും അയാളറിഞ്ഞു....